Latest NewsInternational

ചൈനയുമായി അടുക്കാൻ ഒരുങ്ങി ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശ് ചൈനയിൽ നിന്ന് പുതിയ രണ്ട് അന്തർവാഹിനികൾ വാങ്ങാൻ ഒരുങ്ങുന്നു. ഇന്ത്യ ചൈന അതിർത്തിയിൽ യുദ്ധ സമാനമായ നീക്കങ്ങൾ അരങ്ങേറുമ്പോഴാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തി കൊണ്ട് ബംഗ്ലാദേശിന്‍റെ ഈ പുതിയ നീക്കം. 200 ദശ ലക്ഷ ഡോളറിന്‍റെ ഇടപാടാണ് ചൈനയുമായി ബംഗ്ലാദേശ് നടത്തുന്നത്. ആയുധക്കരാർ ഒരു രാജ്യത്തെയും ലക്ഷ്യമിട്ടല്ലെന്നും രാജ്യത്തിൻറെ പരമാധികാരം സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതികരിച്ചു.

ഇതോടൊപ്പം ചൈന രാജ്യത്തിന്‍റെ പ്രധാന വികസന പങ്കാളിയാണെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.രാജ്യത്തിന്‍റെ പ്രതിരോധ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് ബംഗ്ലാദേശ് ഇത്തരത്തിലൊരു കരാറിൽ ഏർപ്പെടുന്നത്. 035ജി അഥവാ മിങ് ക്ലാസിലുള്ള ഡീസല്‍ എഞ്ചിന്‍ അന്തര്‍ വാഹിനികളാണ് ബംഗ്ലാദേശ് വാങ്ങുന്നത്.

ബിഎന്‍ നബജത്ര, ബിഎന്‍ അഗര്‍തല എന്നീ പേരുകളിലാകും ഇവ ബംഗ്ലാദേശ് നാവികസേനയിൽ അറിയപ്പെടാൻ പോകുന്നത്.
അതേസമയം ബംഗ്ലാദേശ് സാമ്പത്തികമായി മെച്ചപ്പെടുന്നതിന്‍റെ സൂചനയായാണ് അന്തർവാഹിനി കരാറിൽ ഏർപ്പെടുന്നതെന്ന് നിരീക്ഷകർ പറഞ്ഞു. നേരത്തെ റഷ്യയുമായി ബംഗ്ലാദേശ് 100 കോടി ഡോളറിന്‍റെ ടാങ്ക് വേധ മിസൈൽ,ഹെലികോപ്റ്റർ എന്നിവ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button