Latest NewsNewsIndia

ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെയായി ‘സരസ്വതിയെ’ കണ്ടെത്തി

പുണെ: പ്രപഞ്ചത്തിൽ ‘സരസ്വതി’യെ കണ്ടെത്തി. പുതിയ നക്ഷത്ര സമൂഹത്തെയാണ് ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെയായി കണ്ടെത്തിയത്. ഈ പുതിയ ഗാലക്‌സി സമൂഹത്തിന് സരസ്വതി എന്നാണ് പേരാണ് ഇന്ത്യന്‍ ശാസത്രജ്ഞര്‍ പേരിട്ടിരിക്കുന്നത്.

സൂര്യനേക്കാല്‍ 200കോടി ഇരട്ടി ഭാരമാണ് ഒട്ടനേകം ചെറു ഗാലക്‌സികള്‍ ചേര്‍ന്നുള്ള ഈ ഗാലക്‌സി വ്യൂഹത്തിന് ഉള്ളത്. 42 കൂട്ടങ്ങളായി 10000 ഗാലക്‌സികളാണ് 1000 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ഈ ഗാലക്‌സി സമൂഹത്തിലുള്ളത്. പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ ഗാലക്‌സി സമൂഹമാണിത്. ഭൂമിയിൽ നിന്ന് 400കോടി പ്രകാശ വർഷ അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഈ വലിയകണ്ടുപിടിത്തം നടത്തിയത് പുണെയിൽ നിന്നുള്ള ജ്യോതി ശാസ്തജ്ഞനാണ്. ഇത്തരത്തില്‍ ഒരുകോടിയോളം ഗാലക്‌സി സമൂഹങ്ങൾ പ്രപഞ്ചത്തിലുണ്ടെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button