Latest NewsNewsLife Style

താരനെ അകറ്റാന്‍ ചില പൊടിക്കൈകള്‍

താരനെ പ്രതിരോധിക്കാന്‍ പല പ്രതിവിധികളും ചെയ്യാറുണ്ട് നമ്മളില്‍ പലരും. എന്നാല്‍ പല മാര്‍ഗ്ഗങ്ങളും കൃത്രിമ മാര്‍ഗ്ഗങ്ങളാണെങ്കില്‍ അത് പലപ്പോഴും വളരെ പ്രശ്‌നത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ പലപ്പോഴും താരനെ പ്രതിരോധിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍.

  • തേങ്ങാപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയുക. ഇത് താരന്‍ മാറ്റാനുള്ള മികച്ച വഴിയാണ്.
  • വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ട് കാച്ചി തലയില്‍ തേച്ച് കുളിക്കുക. ഇത് താരനെ എന്നന്നേക്കുമായി പ്രതിരോധിക്കാം. അതിനായി പച്ചക്കര്‍പ്പൂരം തന്നെയാണ് ഏറ്റവും ഉത്തമം.
  • ചെറുപയര്‍ പൊടി താളിയാക്കി ഉപയോഗിച്ച് കുളിക്കുന്നതും താരന്‍ മാറ്റാന്‍ സഹായിക്കും. തലയിലെ അഴുക്കിനെ ഇല്ലാതാക്കാനും മുടിയുടെ ആരോഗ്യത്തിനും ചെറുപയര്‍ പൊടി ഉപയോഗിക്കും.
  • ചീവയ്ക്കാ പൊടി തലേദിവസത്തെ കഞ്ഞിവെള്ളത്തില്‍ കലക്കി തല കഴുകുന്നതും താരന്‍ മാറ്റും
  • ഉലുവ തലയോട്ടില്‍ തേച്ച് പിടിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുന്നതും താരന്‍ അകറ്റും.
  • ചെറുനാരങ്ങാ നീര് വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയോട്ടില്‍ പുരട്ടുക. ഇതും നിങ്ങളുടെ താരന്‍ മാറ്റിതരും

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button