Latest NewsKerala

ദിലീപിന്റെ ജാമ്യാപേക്ഷ ; സുപ്രധാന വിധി പ്രഖ്യാപിച്ചു

കൊച്ചി ; നടിയെ ആക്രമിച്ച കേസ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി. അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ദിലീപിനെ ആലുവ സബ് ജയിലിലേക്കു കൊണ്ടു പോയി. അന്വേഷസംഘം ദിലീപിനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല.  ജൂണ്‍ 25 വരെ ദിലീപ് റിമാൻഡിൽ തുടരും.

ഇന്നും ദിലീപിന്‍റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണമാണ് നടക്കുന്നത്. ആക്രമിക്കപ്പെട്ട നടിക്കെതിരായ ദിലീപിന്‍റെ പരാമർശം ഇയാളുടെ മനോനില വ്യക്തമാക്കുന്നതാണെന്നും കസ്റ്റ്ഡിയിൽ ഇങ്ങനെയാണെങ്കിൽ ജാമ്യത്തിലിറങ്ങിയാൽ എങ്ങനെയായിരിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button