Latest NewsNewsGulf

വിസകാലാവധിക്കുമുമ്പ് തിരിച്ചെത്താത്തവരുടെ ഇഖാമ; നിർണായക തീരുമാനവുമായി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ്

റിയാദ്: വിസ കാലാവധിക്കുള്ളില്‍ സൗദിയില്‍ തിരിച്ചെത്താത്ത വിദേശികളുടെ ഇഖാമകള്‍ റീ-എന്‍ട്രി കാലാവധി അവസാനിച്ച് 30 ദിവസത്തിനകം പാസ്പോര്‍ട്ട് ഡയറക്ടറേറ്റിന് സമര്‍പ്പിക്കണമെന്ന നിർദേശവുമായി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ്. റീ എന്‍ട്രി വിസയില്‍ രാജ്യം വിടുകയും വിസ കാലാവധി തീരുന്നതിന് മുമ്പ് മടങ്ങി വരാതിരിക്കുകയും ചെയ്യുന്ന വിദേശികളുടെ ഇഖാമയാണ് സമർപ്പിക്കേണ്ടത്.

വിദേശ തൊഴിലാളികള്‍ക്കും വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പിലുള്ള ആശ്രിത വിസയിലുളളവര്‍ക്കും ഇത് ബാധകമാണ്. വിദേശ തൊഴിലാളികളുടെ ഇഖാമകള്‍ തൊഴിലുടമകളും ആശ്രിതരുടെ ഇഖാമകള്‍ അവരുടെ സ്പോണ്‍സറായ കുടുംബനാഥനും സമർപ്പിക്കണം. റീ-എന്‍ട്രിയില്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തുപോയി തിരിച്ചുവരാത്തവരെ പാസ്പോര്‍ട്ട് വകുപ്പ് രേഖകളില്‍ നിന്നു നീക്കുന്നതിനാണ് ഇത്തരത്തിലൊരു തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button