KeralaLatest NewsNews

വിപണിയില്‍ ലഭിക്കുന്നത് വ്യാജ ജൈവ പച്ചക്കറികള്‍

ജൈവ പച്ചക്കറികള്‍ എന്ന പേരില്‍ വിപണിയില്‍ വിറ്റഴിക്കുന്നത് വിഷം തളിച്ച പച്ചക്കറികള്‍. രാസകീടനാശിനികള്‍ ഉപയോഗിക്കാതെ ഉത്പാദിപ്പിക്കുന്ന പച്ചക്കറി എന്ന പേരില്‍ പലയിടത്തും വില്‍ക്കുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പച്ചക്കറികളാണ്. ജൈവ പച്ചക്കറി എന്ന പേരില്‍ വിറ്റഴിക്കുന്നതിനാല്‍ ഇരട്ടിയിലധികം വില ഈടാക്കിയാണ് വിൽപന. ജൈവ പച്ചക്കറികളോട് മലയാളികള്‍ക്കുള്ള താൽപര്യം മുതലെടുത്താണ് കച്ചവടക്കാരുടെ കൊള്ള.

ജൈവ പച്ചക്കറി എന്ന പേരില്‍ വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികള്‍ രാസകീടനാശിനികളും വളങ്ങളും ഉപയോഗിച്ച് ഉത്പാദിപ്പിച്ചതാണോ എന്ന് പരിശോധിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങളില്ലാത്തതും ജൈവ പച്ചക്കറി വിൽപന കേന്ദ്രങ്ങളില്‍ പരിശോധന നടക്കാത്തതും കച്ചവടക്കാര്‍ക്ക് ഗുണകരമായി മാറുകയും ചെയ്യുന്നു.

യഥാര്‍ത്ഥ ജൈവപച്ചക്കറിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വില്‍പനക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുകയോ വില നിയന്ത്രിക്കുകയോ ചെയ്യാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായില്ലെങ്കില്‍, വിഷം കലര്‍ന്ന പച്ചക്കറി തന്നെ ജൈവ പച്ചക്കറി എന്ന പേരില്‍ കഴിക്കേണ്ട ഗതികേട് ഉപഭോക്താക്കള്‍ക്ക് ഉണ്ടാകും. ജൈവ പച്ചക്കറികള്‍ എന്ന പേരില്‍ വിറ്റഴിക്കുന്നത് യഥാര്‍ത്ഥത്തില്‍ ജൈവ പച്ചക്കറി ആണെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button