Latest NewsIndia

വെങ്കയ്യ നായിഡു രാജിവെച്ചു ; വകുപ്പുകളുടെ ചുമതല ഇനി ഈ മന്ത്രിമാര്‍ക്ക്

ന്യൂഡല്‍ഹി : എ​ന്‍.​ഡി.​എയുടെ ഉ​പ​രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ര്‍​ഥിയായ എം. ​വെ​ങ്ക​യ്യ നാ​യി​ഡു കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു. കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന, വാ​ര്‍​ത്ത​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ വകുപ്പുകളുടെ ചുമതലകളില്‍ നിന്നാണ് നായിഡു രാജി സമര്‍പ്പിച്ചത്. എന്‍.ഡി.എയുടെ ഉപരാഷ്​ട്രപതി സ്ഥാനാര്‍ഥിയായ മത്സരിക്കുന്ന സാഹചര്യത്തിലാണ്​ ​ നായിഡു ചൊവ്വാഴ്​ച രാജി സമര്‍പ്പിച്ചത്. ആഗസ്​റ്റ്​ അഞ്ചിനാണ്​ ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പ്​ നടക്കുക.

രാജിവെച്ച വെ​ങ്ക​യ്യ നായിഡുവിന്റെ വകുപ്പുകളുടെ ചുമതല ​ ടെക്​സ്​റൈറല്‍സ്​ മന്ത്രി സ്​മൃതി ഇറാനിക്കും നരേന്ദ്ര സിങ്​ തോമറിനും കൈമാറി. കേന്ദ്ര വാ​ര്‍​ത്ത​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ വകുപ്പിന്റെ അധിക ചുമതലയാണ്​ സ്​മൃതിക്ക് നല്‍കിയത്​. നായിഡു വഹിച്ചിരുന്ന കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന വകുപ്പ്​ ചുമതല ​ തോമറിനും നല്‍കിയിട്ടുണ്ട്​​. തോമര്‍ നിലവില്‍ ഖനന വകുപ്പി​​െന്‍റ ചുതലയുളള മന്ത്രിയാണ്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button