Latest NewsNewsIndiaUncategorized

ഉപഭോക്താക്കളെ ഞെട്ടിക്കാനൊരുങ്ങി ജിയോ

മുംബൈ: ജിയോ അവതരിപ്പിക്കുന്ന പുതിയ ഉൽപ്പന്നങ്ങൾ നാളെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. ടെലികോം മേഖലയെ ഞെട്ടിക്കാന്‍ എന്താവും റിലയന്‍സ്​ ഒരുക്കുന്നതെന്നാണ് ആളുകൾ ഉറ്റുനോക്കുന്നത്. 500 രൂപയുടെ 4ജി ഫീച്ചര്‍ ഫോണാണ് ടെക്ക് ലോകം കാത്തിരിക്കുന്നത്. ബ്ലൂടുത്ത്​ ഉള്‍പ്പടെയുള്ള കണക്​ടിവിറ്റി ഫീച്ചറുകളും ഇന്‍റര്‍നെറ്റ്​ ടെതറിങ്​, വീഡിയോ കോളിങ്​, ജിയോയുടെ ആപ്പുകള്‍ എന്നിവ ഫോണിൽ ലഭ്യമാകും.

ജിയോയുടെ ബ്രോഡ്ബാൻഡിന്റെ പ്രഖ്യാപനവും നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 1 ജി.ബി.പി.എസ്​ വേഗതയില്‍ നാല്​ മാസത്തേക്ക്​ 100 ജി.ബി ഡാറ്റയാണ്​ ജിയോ ബ്രോഡ്ബാൻഡിൽ ലഭ്യമാവുക. കൂടാതെ 100 രൂപയില്‍ താഴെയുള്ള പ്ലാനുകളും ജിയോ അവതരിപ്പിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button