Latest NewsInternational

ഇറാനെതിരെ നയതന്ത്ര ഇടപെടലുമായി കുവൈറ്റ് !

കുവൈറ്റ്: ഇറാനെതിരെ നയതന്ത്ര ഇടപെടലുമായി കുവൈറ്റ് രംഗത്ത്. ഇതിന്റെ ഭാഗമായി ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയിരിക്കുകയാണ് കുവൈറ്റ്. ഇറാന്‍ കുവൈറ്റുമായുള്ള നയതന്ത്ര ബന്ധം സംബന്ധിച്ച് വ്യക്തതയില്ലാത്ത നടപടികളാണ് സ്വീകരിച്ചതെന്ന് കുവൈറ്റ് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി കുവൈറ്റിലുള്ള തെഹ്‌റാന്റെ പ്രാധിത്യം കുവൈറ്റ് അവസാനിപ്പിച്ചു. കഴിഞ്ഞ വര്‍ഷം കുവൈറ്റില്‍ ചാരപ്പണി നടത്തിയതുമായി ബന്ധപ്പെട്ട് ഒരു ഇറാന്‍ കാരനെ കുവൈറ്റ് പിടികൂടിയിരുന്നു. ഇതിന്റെ ഭാഗമായി കൂടിയാണ് കുവൈറ്റ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button