Latest NewsNewsTechnology

ഇന്‍റക്സിന്‍റെ പുതിയ 4ജി ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിൽ

ഇന്‍റക്സിന്‍റെ 4G VoLTE സപ്പോര്‍ട്ട് ഉള്ള പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. 6499 രൂപയാണ് ഈ ഫോണിന്റെ വില. സ്വിഫ്റ്റ്കീ കീബോര്‍ഡ് ഉള്ള ഫോണിനു ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി, മലയാളം, പഞ്ചാബി, തമിള്‍, തെലുഗു എന്നിങ്ങനെ 22 ഇന്ത്യന്‍ ഭാഷകള്‍ തിരിച്ചറിയാന്‍ സാധിക്കും. ആന്‍ഡ്രോയ്ഡ് 7.0 ന്യൂഗറ്റിലാണ് ഇത് പ്രവര്‍ത്തിക്കുക.

5 ഇഞ്ച്‌ എച്ച്ഡി ഐപിഎസ് വണ്‍സെല്‍ ഡിസ്പ്ലേ, 2GB റാം, 16 GB ഇന്റേണല്‍ സ്റ്റോറേജ്, 8MP ഓട്ടോഫോക്കസ് പിന്‍ക്യാമറ, 8MP ഫിക്സഡ് ഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറ, 000mAh ബാറ്ററി കരുത്ത്, സ്വിഫ്റ്റ്കീ കൂടാതെ ക്യു ആര്‍ കോഡ്, എക്സെന്‍ഡെര്‍ ആപ്പ്, ഗാന, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയവയാണ് ഫോണിന്റെ പ്രത്യേകതകൾ. സ്വന്തം ഭാഷയില്‍ മനസിലുള്ളത് പ്രകടിപ്പിക്കുക എന്നതാണ് ഈ ഫോണ്‍ സാധ്യമാക്കുന്നതെന്ന് ഇന്റക്സ് ടെക്നോളജീസ്‌ പ്രൊഡക്റ്റ് ഹെഡ് ഇഷിത ബന്‍സാല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button