Latest NewsKeralaNews

ദേശീയ നേതൃത്വവുമായുള്ള ബന്ധം വിടാന്‍ ജെഡിയു കേരള ഘടകം

ദേശീയ നേതൃത്വവുമായുള്ള ബന്ധം വിടാന്‍ ജെഡിയു കേരള ഘടകം തീരുമാനിച്ചു. നിതീഷ് കുമാര്‍ ബിജെപിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചതാല്‍ പ്രതിഷേധിച്ചാണ് നടപടി. ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാര്‍ ബിജെപിയുമായി ചേര്‍ന്നു പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് മന്ത്രിസഭയില്‍ നിന്ന്‌രാജിവയ്ക്കണെമെന്നു നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തേജസ്വി യാദവ് നിരസിച്ചു. ഇതേ തുടര്‍ന്നാണ് നിതീഷ് കുമാര്‍ രാജിവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button