Latest NewsIndia

കുട്ടികള്‍ക്കൊപ്പം ചുവടുവെച്ച് സാനിയയും നടി നേഹയും

ഹൈദരാബാദ്: ടെന്നീസ് കളിയില്‍ മാത്രമല്ല ഡാന്‍സ് കളിക്കാനും സാനിയ മിര്‍സയ്ക്ക് നന്നായി അറിയാം. ഈ ഗ്ലാമര്‍ താരത്തിന്റെ ഡാന്‍സ് ശ്രദ്ധേയമായി. ഹൈദരാബാദിലെ തന്റെ ടെന്നീസ് അക്കാദമിയില്‍ ഭാവിതാരങ്ങളായ കുട്ടികള്‍ക്കൊപ്പമാണ് സാനിയ പാട്ടിനൊത്ത് ചുവടുകള്‍ വെച്ചത്. കൂടെ ബോളിവുഡ് താരവും മോഡലുമായ നേഹയുമുണ്ടായിരുന്നു.

ഡബ്യു.ടി.എ. ഫ്യൂച്ചര്‍ സ്റ്റാര്‍സ് ടെന്നീസ് ക്ലിനിക്കില്‍ എത്തിയതായിരുന്നു ഇവര്‍. സ്നേഹിത കൂടിയായ നേഹ തന്നെ എപ്പോഴും അപകടത്തില്‍ പെടുത്തുന്നവളാണെന്നും എങ്കിലും അവള്‍ക്കൊപ്പം മുഴുവന്‍ സമയവും തമാശയായിരുന്നുവെന്നും അടിക്കുറിപ്പോടെ സാനിയ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button