Latest NewsKerala

കേരളം ചിത്രക്കൊപ്പമാണെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കേരളം ചിത്രക്കൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ടീമിലുള്‍പ്പെടുത്താനുള്ള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്കും ബോധ്യപ്പെടാത്ത വിചിത്ര കാരണങ്ങള്‍ ഉന്നയിച്ച് ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പല്‍ പങ്കെടുക്കാന്‍ പി.യു.ചിത്രയ്ക്ക് അത്‌ലറ്റിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അവസരം നിഷേധിച്ചതിതിനെതിരെ സ്‌പോര്‍ട്‌സിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളും പ്രതിഷേധത്തിലായിരുന്നു. ചിത്രയെ ലോകമീറ്റില്‍ പങ്കെടുപ്പിക്കണമെന്ന് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കയാണ്.

നിഷേധിക്കപ്പെട്ട നീതി ഹൈക്കോടതിയിലൂടെ ചിത്രയ്ക്ക് ലഭിക്കുന്നു. വിധി എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. എ.എഫ്.ഐ കടുത്ത അനീതിയാണ് കാണിച്ചതെന്ന് ഹൈക്കോടതിയും സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button