Latest NewsNewsInternational

എയർ ഇന്ത്യ ബോയിങ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി

ഗ്രെനോബിള്‍: എയർ ഇന്ത്യ ബോയിങ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. 50 വര്‍ഷങ്ങള്‍ക്ക് മുൻപ് ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വത ഭാഗമായ മൗണ്ട് ബ്ലാങ്കില്‍ വിമാനാപകടത്തില്‍ പെട്ടവരുടേതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകടാവശിഷ്ടങ്ങള്‍ക്കായുള്ള അന്വേഷണങ്ങള്‍ക്കിടെ വ്യാഴാഴ്ച മനുഷ്യന്റെ ശരീര ഭാഗങ്ങള്‍ ഡാനിയേല്‍ റോഷേ എന്നായാളാണ് കണ്ടെത്തിയത്.

റോഷേ കണ്ടെത്തിയത് ഒരു കയ്യും കാലിന്റെ മുകള്‍ ഭാഗവുമാണ്. ഇത് ഒരു സ്ത്രീയുടെ ശരീരഭാഗമാവാമെന്നും രണ്ട് ശരീരഭാഗങ്ങളും ഒരാളുടേതാണെന്ന് ഉറപ്പിക്കാനാവില്ലെന്നും റോഷേ പറയുന്നു. രണ്ട് എയർ ഇന്ത്യാ വിമാനങ്ങൾ മൗണ്ട് ബ്ലാങ്കില്‍ അപകടത്തിൽപ്പെട്ടിരുന്നു. ഇവ ഇതിലെ യാത്രക്കാരുടെ ശരീരാവശിഷ്ടങ്ങളാണെന്നാണ് കരുതുന്നത്.

ബോംബേയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് 117 ആളുകളുമായി പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിങ് 707 വിമാനം 1966 ജനുവരിയിലാണ് അപകടത്തില്‍ പെട്ടത്. 1950ല്‍ മോണ്ട് ബ്ലാങ്കില് തന്നെ മറ്റൊരു എയര്‍ ഇന്ത്യാ വിമാനവും അപകടത്തില്‍പ്പെട്ടു. ഇതില്‍ 48 പേരാണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button