KeralaLatest NewsNews

ആർഎസ് എസ് പ്രവർത്തകന്റെ കൊലപാതകം; രണ്ട് പേർ കൂടി പിടിയിൽ

പയ്യന്നൂർ: കണ്ണൂര്‍ രാമന്തളിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികൾ കൂടി പിടിയിൽ. രാമന്തളി സ്വദേശികളും സി പി എം പ്രവര്‍ത്തകരുമായ ബിജേഷ് (25), ബൈജു (23) എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.

മെയ് 12 നാണ് ആര്‍ എസ് എസ് രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ടത്. മംഗളൂരുവില്‍ പോയി തിരിച്ചുവന്ന ബിജു പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി സുഹൃത്ത് രാജേഷിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മുട്ടം പാലത്തിനു സമീപം വച്ച് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി ബിജുവിനെ കഴുത്തിനു വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button