Latest NewsIndia

എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത് 12,000 കോടിയുടെ സ്വത്തുക്കള്‍ !!

ചെന്നൈ: കഴിഞ്ഞ പതിനഞ്ച് മാസത്തിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 12,000 കോടിയുടെ സ്വത്തുക്കള്‍. വിജയ്മല്യയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നടത്തിയ നടപടികളാണ് ഇത്രയധികം സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇടയാക്കിയതെന്നാണ് വിവരം. 2016 -2017 വര്‍ഷത്തില്‍ മല്യയുടെ 10,000 കോടിയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. 2005- 2015 വരെയുള്ള 10 വര്‍ഷം കൊണ്ട് രാജ്യത്താകമാനം നടത്തിയ പരിശോധനകള്‍ക്ക് ശേഷം നടത്തിയ കള്ളപ്പണവേട്ടയേക്കാള്‍ അധികമാണ് വെറും 15 മാസങ്ങള്‍ക്കൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയത്.
 
കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളിലാണ് ഇത്രയും വലിയ നീക്കം നടന്നത്. എന്നാല്‍ 2005 മുതല്‍ 2015 വരെയുള്ള 10 വര്‍ഷംകൊണ്ട് 9003.26 കോടി മാത്രമാണ് ഏറ്റെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് സാധിച്ചതെന്നും, കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് 11,032.27 കോടിയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കഴിഞ്ഞതായും കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍ പറഞ്ഞു. നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മുന്നുമാസത്തിനിടയില്‍ 965.84 കോടിയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button