KeralaLatest NewsNews

കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ വീട്ടില്‍ നിന്ന് 350 കോടി രൂപയുടെ കള്ളപ്പണം,കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ വസതികളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായി
വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധീരജ് സാഹുവിന്റെ വസതികളില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ 350 കോടി രൂപയുടെ കള്ളപ്പണവും ഏകദേശം 3 കിലോ സ്വര്‍ണാഭരണങ്ങളും ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. 70 വര്‍ഷമായി കോണ്‍ഗ്രസ് രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് ‘മണി ഹീസ്റ്റ്’ നാടകത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

Read Also: ‘നട്ടെല്ലുള്ളവർ രാജ്യം ഭരിച്ചാൽ ഇതാകും സംഭവിക്കുക, വോട്ട് ബാങ്ക് അല്ല അവർക്ക് വലുത്’: ജിതിൻ കെ ജേക്കബ് എഴുതുന്നു

’70 വര്‍ഷമായി കൊള്ളയടിക്കാന്‍ കോണ്‍ഗ്രസ് ഉള്ളപ്പോള്‍, ഇന്ത്യയില്‍ ആര്‍ക്കാണ് ‘മണി ഹീസ്റ്റ്’ ഫിക്ഷന്‍ വേണ്ടത്!’ എക്സില്‍ ഒരു പോസ്റ്റില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു. ‘കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന മണി ഹീസ്റ്റ്!” എന്ന അടിക്കുറിപ്പോടെ ബിജെപി പങ്കിട്ട വീഡിയോയും അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button