Latest NewsNewsInternational

സൈന്യത്തിന് കരുത്തു പകരാൻ 48 റഷ്യൻ ഹെലിക്കോപ്‌റ്ററുകൾ ഇന്ത്യയിലേക്ക്

മോസ്‌കോ: സൈന്യത്തിന് കരുത്തു പകരാൻ വർഷാന്ത്യത്തോടെ ഇന്ത്യയിലേക്ക് 48 റഷ്യൻ ഹെലിക്കോപ്‌റ്ററുകൾ എത്തുന്നതായി റിപ്പോർട്ട്. ഈ വർഷം അവസാനത്തോടെ 48 റഷ്യൻ നിർമിത മി-17 ഹെലിക്കോപ്‌റ്ററുകൾ ഇന്ത്യയ്ക്ക് കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി.

നിലവിൽ ഇന്ത്യയ്ക്ക് ഈ വിഭാഗത്തിൽപ്പെട്ട 300ലധികം ഹെലിക്കോപ്‌റ്ററുകളുണ്ട്. സൈനിക നീക്കത്തിനും അതിർത്തികളിൽ നിരീക്ഷണത്തിനും അപകട സമയങ്ങളിലും മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ ഇവയ്ക്കാകും. മി-17 ഹെലിക്കോപ്‌റ്ററുകൾക്കു പുറമെ സുഖോയ് എസ്.യു 30 വിമാനങ്ങൾ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ഇന്ത്യയുമായി നടക്കുന്നുണ്ടെന്ന് ഷ്യൻ ആയുധ കയറ്റുമതി കമ്പനിയായ റോസോബോറോൺ എക്സ്പോർട്ട് തലവൻ അലക്‌സാണ്ടർ മിഖേവ് പറഞ്ഞു.സൈനിക ഉപകരണങ്ങൾ നിർമിക്കാനുള്ള ഇന്ത്യയുടെ ശേഷിയെ റഷ്യ പരിഗണിക്കുന്നുണ്ടെന്നും ‘മേക്ക് ഇൻ ഇന്ത്യ’ മികച്ച പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button