Latest NewsNewsIndia

12 ലക്ഷം രൂപ ശമ്പളവുമായി 7-ാം ക്ലാസുകാരന് ഗൂഗിളില്‍ ജോലി

ചണ്ഡീഗണ്ഡ്: 12 ലക്ഷം രൂപ ശമ്പളവുമായി 7-ാം ക്ലാസുകാരന് ഗൂഗിളില്‍ ജോലി. ചണ്ഡീഗണ്ഡിലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹര്‍ഷിത് ശര്‍മ്മയ്ക്കാണ് ഈ സുവർണ്ണാവസരം ലഭിച്ചത്. പ്രതിമാസം 4 ലക്ഷം രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. പരിശീലനശേഷം ജോലിയില്‍ സ്ഥിരപ്പെടുമ്പോള്‍ മാസം 12 ലക്ഷം രൂപ ശമ്പളമായി ലഭിക്കും.

ഒരു ശരാശരി വിദ്യാര്‍ത്ഥിയായ തനിക്ക് ഗൂഗിളില്‍ ജോലി ലഭിക്കുമെന്ന് ആരും സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ലെന്ന് ഹര്‍ഷിത് പറയുന്നു. ഇപ്പോള്‍ തോന്നുന്ന സന്തോഷം എങ്ങനെയാണ് പങ്കു വെയ്ക്കേണ്ടത് എന്നു പോലും അറിയില്ല. സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. തന്റെ കഠിനാദ്ധാനം ഫലം കണ്ടെന്നും ഹര്‍ഷിത് പറയുന്നു.

പരിശീലന കാലഘട്ടമാണ് ആദ്യത്തെ ഒരു വര്‍ഷം. ഗൂഗിളിലെ ഗ്രാഫിക് ഡിസൈനിങ്ങ് വിഭാഗത്തിലാണ് ഹര്‍ഷിതിന് ജോലി ലഭിച്ചിരിക്കുന്നത്. മുന്‍പ് ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയിനിങ്ങിന്റെ ഭാഗമായി നടത്തിയ ഗ്രാഫിക് ഡിസൈനിങ്ങ് മത്സരത്തിലും മികച്ച പ്രകടനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഹര്‍ഷിതിന് 7,000 രൂപ സമ്മാനം ലഭിച്ചിരുന്നു. ബോളിവുഡ്,ഹോളിവുഡ് താരങ്ങള്‍ക്കു വേണ്ടി ഹര്‍ഷിത് പോസ്റ്ററുകളും നിര്‍മ്മിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button