KeralaLatest NewsNews

ഗവർണറുടെ ഇപ്പോഴത്തെ ഇടപെടൽ വരാനിരിക്കുന്ന നീക്കങ്ങളുടെ ശക്തമായ സൂചന

തിരുവനന്തപുരം: ഗവര്‍ണ്ണര്‍ പി.സദാശിവം മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും വിളിച്ചു വരുത്തിയത് വരാനിരിക്കുന്ന നീക്കങ്ങളുടെ ശക്തമായ സൂചനയെന്ന് റിപ്പോർട്ട്. ഇത്തരമൊരു നീക്കം ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ബോധ്യമുണ്ടായിട്ടും ഗവര്‍ണ്ണര്‍ പി.സദാശിവം ഈ കടുത്ത നടപടിക്ക് മുതിര്‍ന്നത് കേന്ദ്രത്തിന്റെ ശക്തമായ ഇടപെടലിന്റെ ഭാഗമായിട്ടാണ്. മുന്‍പ് സമാനമായ സാഹചര്യമുണ്ടായപ്പോള്‍ ബിജെപി നേതാക്കള്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ പരാതി ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു, ഈ നടപടി വൻ പ്രതിഷേധത്തിന്ന് ഇടയൊരുക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ ഗവര്‍ണ്ണര്‍ സ്വീകരിച്ച നടപടി ബി.ജെ.പി നേതൃത്വത്തിന് തൃപ്തി നല്‍കിയിട്ടുണ്ട്.

കൂടാതെ മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച സംഘപരിവാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തേണ്ടി വന്നത് ഗവര്‍ണ്ണര്‍ വഴി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായാണെന്നും സൂചനയുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം നടന്ന ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും ലിസ്റ്റ് കേന്ദ്ര സര്‍ക്കാറിന് മുന്നിലുണ്ടെന്നും കൃത്യസമയത്ത് ഉചിതമായ തീരുമാനം ഉണ്ടാക്കുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കുന്നു. ഇനി ഒരു നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെടുമെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button