KeralaLatest NewsNews

നടിയെ ആക്രമിച്ച കേസ്: രണ്ട് അറസ്റ്റിനു കൂടി സാധ്യത

ആലുവ: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന്റെ ബന്ധുക്കളുടെ. മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തുകയാണ്. ഇതിന്റെ നടിയെ അക്രൈച്ച കേസിൽ രണ്ട് അറസ്റ്റ് കൂടി ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. ദിലീപിന്റെ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്നത് സഹോദരീ ഭർത്താവിന്റേയും മൊഴി രേഖപ്പെടുത്തുന്നുണ്ട്.

ആലുവ പൊലീസ് ക്ലബിലാണ് മൊഴിയെടുക്കൽ നടക്കുന്നത്.കേസിൽ ഇനി രണ്ട് അറസ്റ്റിനു കൂടി സാധ്യതയുണ്ടെന്നാണു സൂചന. മൊഴി രേഖപ്പെടുത്തി വിട്ടയച്ച എല്ലാവരും ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്. ദിലീപിന്റെ മനേജർ അപ്പുണ്ണിയുടെ മൊഴി കഴിഞ്ഞദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ടു പൊലീസിനു ലഭിക്കേണ്ടിയിരുന്ന മുഴുവൻ വിവരങ്ങളും ദിലീപിന്റെ സഹായിയും ഡ്രൈവറും കൂടിയായ അപ്പുണ്ണി അന്വേഷണ സംഘത്തിന് കൈമാറിയെന്നാണ് സൂചന.

പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ പോയതു ദിലീപിന്റെ നിർദേശം അനുസരിച്ചാണെന്നും അപ്പുണ്ണി മൊഴി നൽകിയതായാണ് റിപ്പോർട്ട്. അപ്പുണ്ണിയുടെ മൊഴി അനുസരിച്ചു പൾസർ സുനിയെ വീണ്ടും ചോദ്യം ചെയ്തു. മൊഴികളിൽ അപ്പുണ്ണി ഉറച്ചു നിൽക്കുമോ എന്നു സംശയമുള്ള സാഹചര്യത്തിൽ മജിസ്ട്രേട്ട് മുൻപാകെ മൊഴികൾ മൊഴികൾ രേഖപ്പെടുത്തും. ഗൂഢാലോചനയിൽ അപ്പുണ്ണിക്കുള്ള പങ്കിനെ പറ്റി  അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചതായും റിപ്പോർട്ട് ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button