Latest NewsTechnology

74 രൂപയ്ക്ക് ബിഎസ്എന്‍എലിന്റെ പുതിയ ഓഫര്‍

‘രാഖി പെ സൗഗാത്ത് ‘(”Rakhi pe Saugaat’ ) എന്ന പേരില്‍ 74 രൂപയുടെ കോംബോ വൗച്ചര്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, 1 ജിബി ഡാറ്റ, മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് 74 രൂപ ടോക്ക്ടൈം എന്നിവ 74 രൂപയുടെ വൗച്ചറിനൊപ്പം ഉണ്ടാവും. ആഗസ്റ്റ് 3 ന് ഈ ഓഫര്‍ പുറത്തിറക്കും. 12 ദിവസമായിരിക്കും ഓഫര്‍ കാലപരിധി.

189 രൂപ, 289 രൂപ, 389 രൂപ തുടങ്ങി 18 ശതമാനത്തോളം അധികം ടോക്ടൈമും 1ജിബി ഡാറ്റയും നല്‍കുന്ന നിരവധി കോംബോ ഓഫറുകളാണ് ബിഎസ്എന്‍എല്‍ രംഗത്തിറക്കിയിട്ടുള്ളത്. ജിയോ ഓഫറുകളെ നേരിടാന്‍ പരമാവധി ആകര്‍ഷകമായ താരിഫ് പ്ലാനുകള്‍ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ് മറ്റ് ടെലികോം കമ്പനികളും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button