KeralaLatest News

വിവാഹത്തിനായി പ്രതീക്ഷയോടെ ഖത്തറില്‍നിന്നെത്തി: പെണ്‍കുട്ടിയോട് പലതവണ ചോദിച്ചു, സത്യാവസ്ഥ ഷിജില്‍ പറയുന്നു

തൃശൂര്‍: പെണ്‍കുട്ടിയെയും കുടുംബത്തെയും മാനസികമായി തകര്‍ക്കാനാണ് വരന്‍ ശ്രമിക്കുന്നതെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണത്തിന് പിന്നാലെ ഷിജില്‍ പ്രതികരിക്കുന്നു. സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് ഷിജില്‍ തന്നെ വ്യക്തമാക്കുകയാണ്. വിവാഹസ്വപ്‌നങ്ങളുമായി ഖത്തറില്‍നിന്ന് നാട്ടിലെത്തിയതാണ് ഷിജില്‍ എന്ന യുവാവ്.

തന്റെ വിവാഹം ഇങ്ങനെയായി തീര്‍ന്നതിന്റെ ഞടുക്കത്തില്‍ നിന്നും മോചിതനാകാന്‍ ശ്രമിക്കുകയാണെന്ന് ഷിജില്‍ പറയുന്നു. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ അരങ്ങേറിയതെല്ലാം ഒരു ദുസ്വപ്നം പോലെ മറക്കാന്‍ ശ്രമിക്കുന്നു. ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ ഷിജില്‍ രണ്ടു മാസം അവധിയെടുത്താണു വിവാഹത്തിനായി നാട്ടിലെത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന മിന്നുകെട്ടലിനു ശേഷം തൊഴാന്‍ നില്‍ക്കുമ്പോള്‍ തനിക്കു കാമുകനുള്ള കാര്യം നവവധു ഷിജിലിനോടു വെളിപ്പെടുത്തിയതോടെയാണു വിവാഹം മുടങ്ങിയത്.

ജീവിതത്തിലേക്ക് മറ്റൊരു പെണ്‍കുട്ടി കടന്നു വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഷിജിലും കുടുംബവും. കേക്ക് മുറിച്ച് ആഘോഷിച്ചത് മാനസികസമ്മര്‍ദം ഒഴിവാക്കാനായി സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുക്കിയതായിരുന്നുവെന്ന് ഷിജില്‍ പറയുന്നു.

പ്രണയമുണ്ടോയെന്ന് വിവാഹത്തിന് മുമ്പ് പലതവണ ചോദിച്ചിട്ടും പെണ്‍കുട്ടി പറഞ്ഞില്ലെന്നും ഷിജില്‍ പറയുന്നു. അതേസമയം, വരനെയും ബന്ധുക്കളെയും പ്രണയവിവരം നേരത്തെ അറിയിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും പിതാവും പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button