KeralaLatest NewsNews

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ : തൃശൂര്‍ മാരാര്‍ റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍ ആണ് കണ്ടെത്തിയത്. കോട്ടയം ചിങ്ങവനം സ്വദേശി സജിന്‍ ആണ് മരിച്ചത്.

പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് ശ്രമിക്കുന്നതിനിടെ അലുമിനിയം ഫാബ്രിക്കേഷൻ പണിക്കു പോയതായിരുന്നു ഇയാൾ. ഒപ്പമുള്ള ആളുമായി തൃശൂർ മാരാർ റോഡിലെ ലോഡ്ജിൽ താമസിക്കുന്നതിനിടെ ടൗണിൽ എന്തോ ബഹളം കേട്ട് എത്തിയതാണ് ഇരുവരും. അവിടെ പോലീസ് എത്തിയപ്പോൾ എല്ലാവരും ഓടിയതിനൊപ്പം സജിനും കൂട്ടുകാരനും ഓടി. കൂട്ടുകാരൻ തിരികെ ലോഡ്ജിൽ എത്തിയെങ്കിലും സജിൻ തിരികെ എത്തിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button