Latest NewsNewsInternational

പാക് ഭീകരന്‍ മസൂദ് അസ്ഹറിനെതിരായ നടപടി : ചൈനയില്‍ നിന്ന് ഇന്ത്യക്ക് വീണ്ടും തിരിച്ചടി

 

ബെയ്ജിങ് : പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെതിരായ നടപടിയില്‍ ചൈനയില്‍ നിന്ന് ഇന്ത്യക്ക് വീണ്ടും തിരിച്ചടി. മസൂദ് അസ്ഹറിനെ യുഎന്‍ ഭീകരരുടെ പട്ടികയില്‍പ്പെടുത്തണമെന്ന യുഎസ് പ്രമേയത്തിനു വീണ്ടും തടയിട്ട് ചൈന. ഈ പ്രമേയം പരിഗണിക്കുന്നതില്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചു മൂന്നു മാസത്തേക്കുകൂടി നീട്ടിവച്ചുവെന്നാണു വിവരം. ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവരുടെ പിന്തുണയോടെയാണു യുഎസ് പ്രമേയം കൊണ്ടുവന്നത്.

ഈ വര്‍ഷം ഫെബ്രുവരിയിലും ചൈന നീക്കത്തെ എതിര്‍ത്തിരുന്നു. വിഷയത്തില്‍ നടപടിയെടുക്കുന്നതിനുള്ള അവസാന കാലാവധി ആഗസ്റ്റ് രണ്ട് ആയിരുന്നു. ചൈന നിലവില്‍ നല്‍കുന്ന പരിഗണന ഇല്ലാതായാല്‍ അസ്ഹര്‍ യുഎന്നിന്റെ കീഴിലുള്ള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടും. പഠാന്‍കോട്ട് സൈനിക ക്യാംപ് ആക്രമണത്തിന്റെ സൂത്രധാരനാണു മസൂദ് അസ്ഹര്‍. ഇയാള്‍ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ചൈന രണ്ടുവട്ടം രംഗത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button