KeralaLatest NewsNews

ആക്രമിയ്ക്കപ്പെട്ട നടിയെ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ മോശമായി പരാമര്‍ശിച്ചിട്ടില്ല : എല്ലാം കെട്ടിചമച്ചത് : റിപ്പോര്‍ട്ട് പുറത്ത്

 

കൊച്ചി: കൊച്ചിയില്‍ ആക്രമിയ്ക്കപ്പെട്ട യുവനടിയെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് മുന്‍ ഡിജിപി ടി.പി സെന്‍ കുമാറിനെതിരെ സാംസ്‌ക്കാരിക നായകരും വിമണ്‍ കളക്ടീവ് സംഘടനയും രംഗത്ത് വന്നിരുന്നു. എന്നാല്‍ നടിയെ മുന്‍ പൊലീസ് മേധാവി സെന്‍കുമാര്‍ അഭിമുഖത്തില്‍ മോശമായി പരാമര്‍ശിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

സെന്‍കുമാര്‍ മറ്റൊരാളുമായി നടത്തിയ ഫോണ്‍ സംഭാഷണം വാരികയുടെ റിപ്പോര്‍ട്ടര്‍ അനുവാദമില്ലാതെ റിക്കോര്‍ഡ് ചെയ്തുവെന്നും ഡിജിപിക്ക് കൈമാറിയ തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു . സെന്‍കുമാറില്‍ നിന്നും അഭിമുഖം നടത്തിയ വാരികയിലെ ലേഖകന്‍ റംഷാദില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button