Latest NewsNewsIndia

റെയില്‍വേ സ്റ്റേഷന് ആര്‍എസ്എസ് നേതാവിന്റെ പേരിട്ട് കേന്ദ്രസര്‍ക്കാര്‍

ലക്നോ: വാരാണസിയിലെ മുഗള്‍സാരി റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. മുഗള്‍സാരി റെയില്‍വേ സ്റ്റേഷന്‍ ഇനി ആര്‍എസ്എസ് നേതാവ് ദീന്‍ ദയാല്‍ ഉപാധ്യയയുടെ പേരിലായിരിക്കും അറിയപ്പെടുക. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അപേക്ഷ പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നടപടി.

കേന്ദ്രത്തിന്റെ ഈ തീരുമാനത്തിനെതിരെ ബിഎസ്പി എം.പി.മാര്‍ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തി​​​​​ന്റെ സ്വാതന്ത്ര സമരത്തിന്​ ഒരു സംഭാവനയും നൽകാത്തവരുടെ പേരുകളാണ്​ റെയിൽവേ സ്റ്റേഷനുകൾക്ക് നൽകുന്നതെന്നും, ഇങ്ങനെയാണെങ്കില്‍ രാജ്യത്തി​​​​ന്റെ പേര്​ തന്നെ മാറ്റിക്കൂടെയെന്നും ബിഎസ്പി അംഗങ്ങള്‍ ചോദിച്ചു.

അതേ സമയം ബിഎസ്പിയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി മുക്​താർ അബ്ബാസ്​ നഖ്​വി രംഗത്ത് വന്നു. മുഗളരുടെ പേരിൽ സ്​റ്റേഷൻ ആകാമെന്നും പണ്ഡിറ്റ്​ ദീന ദയാൽ ഉപാധ്യയുടെ പേരിൽ പാടില്ലെന്നുമുള്ളത്​ തെറ്റായ വീക്ഷണമാണെന്നും ചരിത്രം വായിക്കണമെന്നും മുക്​താർ അബ്ബാസ്​ നഖ്​വി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button