MollywoodCinemaMovie SongsEntertainment

കൊച്ചുണ്ണിയല്ലേ യഥാർഥത്തിൽ കേരളത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്?

കേരളത്തിന്റെ റോബിന്‍ഹുഡ് കായംകുളം കൊച്ചുണ്ണി വീണ്ടും അവതരിക്കുന്നു. ബോബി സഞ്ജയ്‌ തിരക്കഥയില്‍ റോഷന്‍ ആൻഡ്രൂസ് സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സംവിധായകന്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്‍ലുക്ക് പുറത്തിറക്കിയത്. ‘ഇതാണ് തന്‍റെ കായംകുളം കൊച്ചുണ്ണി എന്നും എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും വേണ’മെന്നും റോഷൻ കുറിച്ചു.

”കൊച്ചുണ്ണിയല്ലേ യഥാർഥത്തിൽ കേരളത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്? അത്രയധികം ജനപിന്തുണയും സ്വീകാര്യതയും കായംകുളം കൊച്ചുണ്ണി നേടിയിട്ടുണ്ട്. ജാനകി, സുഹ്റ തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങള്‍ … ഇവരെല്ലാം കൊച്ചുണ്ണിയെ വ്യത്യസ്തനാക്കുന്നു” റോഷന്‍ പറയുന്നു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ശ്രീ ഗോകുലം മൂവിസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് 12 കോടിക്കു മുകളില്‍ ചെലവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കാലത്തിനനുസരിച്ചുള്ള ആ സമീപന രീതിയാകും പ്രമേയത്തിലെ പുതുമയെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button