KeralaLatest NewsNews

വിധവയായ സ്ത്രീയെ അയല്‍ക്കാരന്‍ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍

അഞ്ചല്‍വിധവയായ സ്ത്രീയെ അയല്‍ക്കാരനും ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. വീട്ടുജോലി ചെയ്തു ജീവിതം നയിക്കുന്ന വിധവയായാ അഞ്ചല്‍ ചീപ്പുവയല്‍ സ്വദേശിനി ലളിതമ്മ (55) നാണ് അതിക്രൂരമായ മര്‍ദ്ദനമേറ്റത്. സമൂഹ്യപ്രവര്‍ത്തകയായ ധന്യാരാമനാണ് ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

ആക്രമണത്തില്‍ പരിക്കേറ്റ ലളിതമ്മ നടക്കാന്‍ പോലും കഴിയാതെ അഞ്ചല്‍ സെന്റ്‌ ജോസഫ്സ് മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ലളിതമ്മയുടെ വസ്തു തന്റെ വീടിന്റെ വഴിക്കായി നൽകാത്തതിൽ പ്രകോപിതനായണ് ഗൾഫ് പണത്തിന്റെ അഹങ്കാരവും ഭരണ സ്വാധീനത്തിന്റെ ഹുങ്കിലും വീട്ടുജോലി ചെയ്ത് ജീവിക്കുന്ന ലളിതമ്മയെ നാട്ടുകാർ കാൺകെ വസ്ത്രവും വലിച്ച് കിറി കുറുവടി ഉപയോഗിച്ച് അതിദാരുണമായി മര്‍ദ്ദിക്കുന്നതെന്ന് ധന്യ പറയുന്നു.

നാട്ടുകാര്‍ കാണ്‍കെ വീട്ടമ്മയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുന്നതും വലിയ കുറുവടി ഉപയോഗിച്ച് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മര്‍ദ്ദിക്കുന്നയാളുടെ ഭാര്യയെന്ന് കരുതുന്ന സ്ത്രീയും ഭര്‍ത്താവിനെ മര്‍ദ്ദനത്തില്‍ സഹായിക്കാനെന്നവണ്ണം വലിയ കുറുവടിയുമായി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഈ അനീതി കാണിച്ചവനെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം ഇവനെ പിന്തുണയ്ക്കുന്നവൻ എത് രാഷ്ട്രിയക്കാരനായാലും അവനെ സമൂഹത്തിൽ ഒറ്റപെടുത്തണം. ഇതുപോലുള്ള കാപാലികൻമാൻ നമ്മുടെ അമ്മ പെങ്ങൻമാരേ അക്രമിക്കുന്നത് തടയാൻ നമ്മുക്കെല്ലാം ഒരു മനസ്സോടെ ഒന്നിക്കാമെന്നും ധന്യ ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button