Latest NewsCinemaNewsBollywood

രണ്‍ബീര്‍ ഇനി മസില്‍ മാന്‍ കാരണം ഇതാണ്

കപൂര്‍ കുടുംബത്തിലെ ഇളംമുറകാരനായ രണ്‍ബീര്‍ കപൂര്‍ മസില്‍ മാനാകുന്നു. സഞ്ജയ് ദത്തിന്റെ ലുക്കിനു വേണ്ടിയാണ് രണ്‍ബീറും മസില്‍ പെരുപ്പിക്കുന്നത്. സഞ്ജയ് ദത്തിന്റെ ലുക്കിനെ സമാനമായ രീതിയലായി മാറിയിരിക്കുന്നു രണ്‍ബീറും. ശരീരഭാഷയിലും രണ്‍ബീര്‍ തനി സഞ്ജയ് ദത്താണ്.

ത്രീ ഇഡിയറ്റ്‌സ്, പികെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന സിനിമയിലാണ് താരത്തിന്റെ വേഷപകര്‍ച്ച. ബാഹുബലിയില്‍ റാണയുടെ ജിം ട്രെയിനര്‍ ആയിരുന്ന കുനാല്‍ ഗിര്‍ ആണ് രണ്‍ബീറിന്റെ പരിശീലകന്‍. സിനിമയില്‍ ആറു വ്യത്യസ്ത വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ഖല്‍നായക്, മുന്നാ ഭായ് എം ബി ബി എസ് തുടങ്ങി അഭിനയജീവിതത്തിലെ മനോഹരമായ മൂഹര്‍ത്തങ്ങള്‍ താരം വെള്ളിത്തരയില്‍ രണ്‍ബീറലൂടെ ഓര്‍മ്മിക്കാന്‍ കഴിയും.

പരേഷ് രാവല്‍, ദിയ മിര്‍സ, സോനം കപൂര്‍, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍. അഭിജിത്ത് ജോഷിയുടെ തിരക്കഥയില്‍ വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button