USALatest NewsInternational

യു എസ് പൗരന്മാർക്കായി വാതിലുകൾ തുറന്നിടും; ഉത്തര കൊറിയ

വാഷിങ്ടൺ: നല്ല ഉദ്ദേശത്തോടെ രാജ്യം സന്ദർശിക്കാനെത്തുന്ന യുഎസ് സഞ്ചാരികൾക്കായി എക്കാലവും രാജ്യത്തിന്റെ വാതിലുകൾ തുറന്നിടുമെന് ഉത്തരകൊറിയൻ അധികൃതർ. യുഎസ് പൗരത്വമുള്ളവർക്ക് ഉത്തര കൊറിയയിലേക്കു യാത്രാവിലക്ക് ഏർപ്പെടുത്തിയുള്ള ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിലാകാനിരിക്കെയാണ് ഉത്തരകൊറിയയുടെ പ്രതികരണം.

ശക്തവും സ്ഥിരതയുമുള്ള ഭരണസംവിധാനമുള്ള ഉത്തരകൊറിയയിൽ, സുരക്ഷയുമായി ബന്ധപ്പെട്ട് വിദേശ സഞ്ചാരികൾക്ക് ഒരു തരത്തിലും ഭീതി തോന്നേണ്ടതില്ലെന്ന് ഉത്തരകൊറിയൻ വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി.

ഉത്തര കൊറിയ സന്ദർശിച്ച ഓട്ടൊ വാംബിയർ എന്ന യുഎസ് വിദ്യാർഥി ഒന്നര വർഷം തടവിലാക്കപ്പെടുകയും മോചിതനായി തിരിച്ചെത്തിയ ശേഷം മരിക്കുകയും ചെയ്തതോടെയാണ് തങ്ങളുടെ പൗരന്മാർക്ക് യു.എസ് ഉത്തര കൊറിയയിലേയ്ക്ക് യാത്ര വിലക്കേർപ്പെടുത്തിയത്. ഇപ്പോൾ ഉത്തര കൊറിയയിലുള്ള യുഎസ് പൗരന്മാർ സെപ്റ്റംബർ ഒന്നിനകം രാജ്യം വിടണമെന്നും അല്ലാത്തപക്ഷം പാസ്പോർട്ട് അസാധുവാകുമെന്നും യുഎസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button