Latest NewsNewsIndia

100 അടി നീളമുള്ള രാഖി സൈനികര്‍ക്ക് സമ്മാനിക്കാനൊരുങ്ങി വിദ്യാർത്ഥികൾ

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് 100 അടി നീളമുള്ള ‘രാഖി’ സമ്മാനിക്കും. ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിനു ശേഷം പട്ടാളക്കാര്‍ക്കായി എന്തെങ്കിലും ചെയ്യണം എന്ന വിദ്യാര്‍ത്ഥികളുടെ ചിന്തയില്‍ നിന്നുമാണ് രാഖി എന്ന ആശയം ഉണ്ടായത്. ആഗസ്റ്റ് 7നാണ് രക്ഷാബന്ധന്‍ ആഘോഷം നടക്കുന്നത്.

രാഖിയുടെ നിര്‍മ്മാണത്തിനുവേണ്ടി പല നിറങ്ങളിലുള്ള നൂലുകൾ വസ്ത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. എല്ലാ മതങ്ങളുടെയും സംസ്ഥാനങ്ങളുടെയും സംസ്‌കാരത്തെ ഈ രാഖിയിലൂടെ കൂട്ടിക്കെട്ടാനാണ് ഉദ്ദേശിക്കുന്നതെന്ന്് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button