CinemaLatest News

ആമിര്‍ഖാനും ഭാര്യയ്ക്കും പന്നിപ്പനി

മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ഖാനും ഭാര്യ കിരണ്‍ റാവുവിനും പന്നിപ്പനി. സത്യമേവജയതേ വാട്ടര്‍ കപ്പ് അവാര്‍ഡ് ദാന ചടങ്ങില്‍ താരം പങ്കെടുത്തില്ല. ഈ ചടങ്ങില്‍ വീഡിയോയിലൂടെയാണ് ഇക്കാര്യം ആമിര്‍ അറിയിച്ചത്. മറ്റുള്ളവര്‍ക്ക് പകരാന്‍ സാധ്യതയുള്ളതിനാല്‍ ചടങ്ങില്‍ നിന്നും മറ്റ് പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

വേദിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, നിത അംബാനി, ആമിറിന്റെ സുഹൃത്തുകൂടിയായ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഉണ്ടായിരുന്നു. ആമിറിന്റെ അസാന്നിദ്ധ്യത്തില്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നിറഞ്ഞു നിന്നത് ഷാരൂഖായിരുന്നു. ആമിറിനുള്ള ഫ്രണ്ട്ഷിപ്പ് ഡേ സ്പെഷ്യല്‍ ഗിഫ്റ്റായിരുന്നു ചടങ്ങില്‍ ഷാരൂഖ് ഖാന്റെ സാന്നിദ്ധ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button