Kallanum Bhagavathiyum
Latest NewsNewsIndiaReader's Corner

മോദിയുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പട്ടങ്ങൾ ഇനി ആകാശം കീഴടക്കും

ന്യൂഡൽഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വപാടവം ഏറെ പ്രശംസനീയമാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ആശയങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ഇതിനെയൊക്കെ സാക്ഷി നിര്‍ത്തി ഇപ്പോളിതാ സ്വാതന്ത്ര്യദിനത്തിലും ജന്മാഷ്ടമി ആഘോഷവേളകളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത പട്ടങ്ങൾ ആകാശത്തേയും കീഴക്കടക്കാൻ ഒരുങ്ങുന്നു.

സ്വാതന്ത്ര്യദിനത്തിൽ പട്ടം വാനോളം ഉയര്‍ത്തി പറത്തുന്നത് വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ പതിവായിട്ടുള്ള ഒരു കാഴ്ചയാണ്. കശ്മീരിൽ സ്വാതന്ത്ര്യദിനത്തിന് പുറമെ രക്ഷാബന്ധൻ, ജന്മാഷ്ടമി എന്നീ ആഘോഷ ചടങ്ങുകളിലും പട്ടം പറത്തൽ പരിപാടി നടത്താറുണ്ട്. ഇതുവരെ ബോളിവുഡ് സിനിമാതാരങ്ങളും കോമിക് കഥാപാത്രങ്ങളുമാണ് പട്ടങ്ങളില്‍ ആലേഖനം ചെയ്തിരുന്നത്. എന്നാൽ ഈ കഥാപാത്രങ്ങളെയെല്ലാം ഏറെ പിന്നിലാക്കി പ്രധാനമന്ത്രിയുടേയും ജിഎസ്ടിയുടേയും ചിത്രങ്ങളാണ് ഇത്തവണ പട്ടങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

പട്ടങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രത്തോടൊപ്പം ‘സബ്കാ സാത്ത് സബ്കാ വികാസ്’, ‘സ്വച്ഛ് ഭാരത്’ ‘മേയ്ക്ക് ഇൻ ഇന്ത്യ’ തുടങ്ങിയ വാചകങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ഇതതവണ ജനങ്ങൾഏറ്റവുമധികം വാങ്ങാൻ ആഗ്രഹിക്കുന്നത് പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത പട്ടങ്ങളാണെന്ന് 20 വർഷമായി കച്ചവടം നടത്തുന്ന വ്യവസായി ചിബ്ബാർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button