KeralaLatest NewsNews

എം. ​വി​ന്‍​സെന്‍റ് എം.​എ​ല്‍.​എയ്ക്ക് ജാമ്യം നൽകുന്നതിനെ കുറിച്ച് കോടതി പറയുന്നത്

തിരുവനന്തപുരം: കോ​വ​ളം എം.​എ​ല്‍.​എ എം. ​വി​ന്‍​സെന്‍റി​ന്​ ജാ​മ്യ​മി​ല്ല. വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സിലാണ് എം. ​വി​ന്‍​സെന്‍റ് എം.​എ​ല്‍.​എയുടെ ജാമ്യം തള്ളിയത്. ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയാണ് തള്ളിയത്. പ്ര​തി​ക്ക്​ സ്വാ​ധീ​ന​മു​ള്ള​തി​നാ​ല്‍ പ​രാ​തി​ക്കാ​രി​യു​ടെ ജീ​വ​നു​ പോ​ലും ഭീ​ഷ​ണി​യു​ണ്ടാ​വു​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍ നി​ല​പാ​ട്​ അം​ഗീ​ക​രി​ച്ചാണ് കോ​ട​തി​ നടപടി.

വലിയ ഭീഷണിയാണ് പരാതിക്കാരിയായ വീ​ട്ട​മ്മ​ക്ക് നേരെ നിലനില്‍ക്കുന്നത്. പ്രതിഷേധ പ്രകടനങ്ങള്‍ വീട്ടമ്മക്കെതിരെ അരങ്ങേറുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേസന്വേഷണത്തില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. അതിനാൽ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാൽ പീ​ഡ​നം ന​ട​ന്ന​തി​ന്​ തെ​ളി​വി​ല്ലെ​ന്നും ഫോ​ണ്‍ സം​ഭാ​ഷ​ണം വി​ന്‍​സെന്‍റിന്‍റേ​ത്​ ത​ന്നെ​യെ​ന്ന്​ തെ​ളി​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​തി​ഭാ​ഗം അഭിഭാഷകന്‍ ചൂ​ണ്ടി​ക്കാ​ട്ടി. അറസ്റ്റിനു പിന്നിൽ രാ​ഷ്​​ട്രീ​യ ഗൂ​ഢാലോച​ന​യാ​ണെന്നും ജാ​മ്യം​ ന​ല്‍​ക​ണ​മെ​ന്നും അഭിഭാഷകന്‍ ആവ​ശ്യ​പ്പെ​ട്ടു.

എം. ​വി​ന്‍​സെന്‍റ് ജാമ്യത്തിനായി നേരത്തെ നെ​യ്യാ​റ്റി​ന്‍​ക​ര ഒ​ന്നാം​ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തിയെ സമീപിച്ചിരുന്നു. എന്നാല്‍, കോടതി ജാമ്യം അനുവദിക്കാത്ത സാഹചര്യത്തിലാണ് എം.​എ​ല്‍.​എ മേ​ല്‍​കോ​ട​തി​യെ സ​മീ​പി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button