Latest NewsKeralaNews

പോലീസ് തൊപ്പി വെച്ച സി.പി.എം പ്രവര്‍ത്തകനെ സസ്പെന്‍ഡ് ചെയ്തു

കോട്ടയം: അറസ്റ്റിലായ ശേഷം പോലീസ് തൊപ്പിയണിഞ്ഞ് ഫോട്ടോയെടുത്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സി.പി.എം പ്രവര്‍ത്തകനെ സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറേറിയറ്റ് സസ്പെന്‍ഡ് ചെയ്തു. ബി.ജെ.പി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിലായിരുന്നു ഇയാൾ പിടിയിലായത്. ഞായറാഴ്ച കുമരകത്ത് ബി.ജെ.പി. പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിടിയിലായ പ്രതിയുടെ ചിത്രമാണ് നവ മാധ്യമങ്ങളിൽ വൈറലായത്.

സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചിത്രം സഹിതം ബി.ജെ.പി. ജില്ലാനേതൃത്വം എസ്.പി.ക്ക് പരാതി നല്‍കിയിരുന്നു. പിടിയിലായപ്പോള്‍ പ്രതിയോട് പോലീസ് കാട്ടിയ സമീപനമാണിതെന്ന് ബി.ജെ.പി. ജില്ലാപ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു.വെസ്റ്റ് സി.ഐ. നിര്‍മല്‍ ബോസ് ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button