PathanamthittaKeralaNattuvarthaLatest NewsNewsCrime

സന്ദീപ് കൊലപാതകം: കേസില്‍ മൂന്ന് ദൃക്സാക്ഷികള്‍, 52 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി പൊലീസ്

അഞ്ചാം പ്രതി വിഷ്ണു സുഹൃത്തിനോട് നടത്തിയ സംഭാഷണത്തിന്റെ ശബ്ദ സാമ്പിള്‍ വ്യാഴാഴ്ച പൊലീസ് പരിശോധനയ്ക്കായി ശേഖരിച്ചു

പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം പ്രവര്‍ത്തകന്‍ പിബി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ദൃക്സാക്ഷികളെന്ന് പൊലീസ്. ബൈക്കിലെത്തിയ യുവാക്കളാണ് സന്ദീപിനെ ജിഷ്ണുവിന്റെ നേതൃത്വത്തില്‍ കുത്തി കൊലപ്പെടുത്തുന്നത് കണ്ടത്. സംഭവ ദിവസം രാത്രി എട്ടുമണിയോടെ നെടുമ്പ്രം വൈപ്പിനാരില്‍ പുഞ്ചയ്ക്ക് സമീപമുള്ള ആഞ്ഞിലിപ്പറമ്പില്‍ കലുങ്കില്‍ വച്ചായിരുന്നു ആക്രമണം.

Read Also : പ്ലസ്‌വണ്ണിന് 79 അധിക ബാച്ചുകള്‍: സയന്‍സ് ബാച്ചുകളുടെ എണ്ണം കൂട്ടി

ബുള്ളറ്റില്‍ ഇരിക്കുകയായിരുന്നു സന്ദീപിനെ പ്രതികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതോടെ സന്ദീപ് പുഞ്ചയിലേക്ക് ചാടി. ഈ സമയം ഇതുവഴി ബൈക്കില്‍ വന്ന യുവാക്കളാണ് ജിഷ്ണുവിന്റെ നേതൃത്വത്തില്‍ കഠാരി ഉപയോഗിച്ച് സന്ദീപിനെ കുത്തുന്നത് കണ്ടതെന്നാണ് മൊഴി. ഇതുവരെ 52 സാക്ഷി മൊഴികള്‍ പൊലീസ് രേഖപ്പെടുത്തി. അഞ്ചാം പ്രതി വിഷ്ണു സുഹൃത്തിനോട് നടത്തിയ സംഭാഷണത്തിന്റെ ശബ്ദ സാമ്പിള്‍ വ്യാഴാഴ്ച പൊലീസ് പരിശോധനയ്ക്കായി ശേഖരിച്ചു. വിഷ്ണുവിന്റെ ശബ്ദമാണോയെന്ന് തിരിച്ചറിയുന്നതിനാണ് പരിശോധന.

സന്ദീപിനെ കൊലപ്പെടുത്തും മുമ്പ് ഒന്നാം പ്രതി ജിഷ്ണു, കൂട്ടുപ്രതികളായ പ്രമോദ്, നന്ദു, മന്‍സൂര്‍, വിഷ്ണു എന്നിവര്‍ ഒത്തുചേര്‍ന്നത് കുറ്റപ്പുഴയിലാണെന്ന് പൊലീസ് കരുതുന്നു. അടുത്തദിവസം ഇവിടെ തെളിവെടുപ്പ് നടക്കും. സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട സന്ദീപ്. കഴിഞ്ഞ വ്യാഴാഴ്ച മൂന്നു ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് സന്ദീപിനെ വീടിന് സമീപം വച്ച് കുത്തി കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button