Latest NewsIndia

ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍.

ച​​​​ണ്ഡീ​​​​ഗ​​​​ഡ്:  ബിജെപി നേതാവ് സുഭാഷ് ബറേലയുടെ മകന്‍ വികാസ് ബറേലയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ അപമാനിക്കാന്‍ ശ്ര​​​മി​​​ച്ച കേസിലാണ് അറസ്റ്റ്. വിഷയം പാര്‍ലമെന്‍റില്‍ ഉള്‍പ്പെടെ ചര്‍ച്ച ആയതിനു പിന്നാലെയാണ് അറസ്റ്റ്. വിഷയം പ്രതിപക്ഷം കൂടി ഏറ്റെടുത്തതോടെ കേന്ദ്രആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിയിരുന്നു. മു​​​തി​​​ര്‍​​​ന്ന ഐ​​​എ​​​എ​​​സ് ഓ​​​ഫീ​​​സ​​​റു​​​ടെ മ​​​ക​​​ളാ​​​യ 29കാ​​​രി​​​യെ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ സു​​​ഭാ​​​ഷ് ബ​​​രാ​​​ളെ​​​യു​​​ടെ മ​​​ക​​​ന്‍ വി​​​കാ​​​സും സു​​​ഹൃ​​​ത്ത് ആ​​​ശി​​​ഷും വാ​​​ഹ​​​ന​​​ത്തി​​​ല്‍ അ​​​ര​​​ കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം പി​​​ന്തു​​​ട​​​ര്‍​​​ന്ന് അ​​​പ​​​മാ​​​നി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചു​​​വെ​​​ന്നാ​​​ണ് കേ​​​സ്.

നേരായ രീതിയിലാണ് കേസ് അന്വേക്ഷണം നടക്കുന്നതെന്നും, പ്രതികള്‍ ഉടന്‍ പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വികാസ് ബറാലയും സുഹൃത്തും പെണ്‍കുട്ടിയെ കാറില്‍ പിന്തുടരുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍, ഇവരെ രാവിലെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button