Latest NewsNewsIndia

മാവോയിസ്റ്റ് ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

സുക്മ : മാവോയിസ്റ്റ് ഭീകരാക്രമണത്തിൽ ഛത്തീസ്ഗഡിൽ ഒരു ഗ്രാമീണൻ കൊല്ലപ്പെട്ടു. കുണ്ടഡ് ഗ്രമത്തിലെ യുക ഹുംഗ എന്ന 22 കാരനാണ് മാവോയിസ്റ്റ് ഭീകരാക്രമണത്തിൽ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ മിസിഗുഡ മേഖലയിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ഉടൻ സംഭവ സ്ഥലത്തെത്തി.

മാവോയിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമുള്ള പ്രദേശമാണ് മിസിഗുഡ മേഖല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

സമാനമായ സംഭവങ്ങൾ മുൻപും ഛത്തീസ്ഗഡിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്തംബർ 11 ന് ഇന്ദ്രാവതി ടൈഗർ റിസർവിലെ ഫോറസ്റ്റ് റെയ്ഞ്ചറിനെ ബിജാപ്പൂരിലെ കൊണ്ടേരി ഗ്രാമത്തിൽ വെച്ച് മാവോയിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button