Latest NewsNewsGulf

സൗദിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇത് പാലിച്ചില്ലെങ്കില്‍ നിങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിടും

റിയാദ്യാത്രക്കാര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്‌ (സൗദിയ). മറ്റ് യാത്രക്കാര്‍ക്ക് അപ്രീയമോ, അസ്വസ്ഥതയോ ഉണ്ടാകാതിരിക്കാന്‍ എല്ലാ അതിഥികളും ഡ്രസ് കോഡ് പാലിക്കണമെന്ന് വിമാനക്കമ്പനി തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഡ്രസ് കോഡ് ബാധകമാണ്.

സ്ത്രീകള്‍ കാലുകളും കൈകളും പുറത്ത് കാണുന്ന തരത്തിലുള്ള വസ്ത്രങ്ങളും, വളരെ ചെറിയതും, ഇറുക്കമുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. പുരുഷന്മാരാകട്ടെ കാലുകള്‍ വെളിയില്‍ കാണുന്ന തരത്തിലുള്ള ഷോര്‍ട്ട്സ് ധരിക്കരുത്. ഡ്രസ് കോഡ് പാലിക്കാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കാതരിക്കുകയോ, വിമാനത്തില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാമെന്നും സൗദി എയര്‍ലൈന്‍സ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button