Latest NewsNewsInternational

പ്രസിഡന്റിന്റെ ഭാര്യ പ്ര​ഥ​മ​ വ​നി​ത​യാ​വി​ല്ല

പാ​രി​സ്​: പ്രസിഡന്റിന്റെ ഭാര്യ പ്ര​ഥ​മ​ വ​നി​ത​യാ​വി​ല്ല. ഫ്രാന്‍സിലാണ് സംഭവം. പ്ര​സി​ഡ​ന്‍​റ്​​ ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണിന്റെ ഭാര്യയക്ക് പ്ര​ഥ​മ വ​നി​ത​യെ​ന്ന പ​ട്ടം ന​ല്‍​കാ​നാ​വി​ല്ലെ​ന്ന്​ ഫ്ര​ഞ്ച്​ സ​ര്‍​ക്കാ​ര്‍ അറിയിച്ചു. മാ​ക്രോ​ണിന്റെ ഭാര്യയായ ബ്രി​ജി​ത്തിനെ പ്ര​ഥ​മ വ​നി​തയാക്കുന്നതിനു എതിരെ ഭീ​മ ഹ​ർ​ജി​ കിട്ടിയിരുന്നു. 2,75,000 പേ​ര്‍ ഒ​പ്പു​വെ​ച്ച ഭീ​മ ഹ​ർ​ജിയായിരുന്നു അത്. ഇതിനെ തുടർന്നാണ് ഈ തീരുമാനം. ബ്രി​ജി​ത്തി​നു നൽകുന്ന പ​ദ​വി എ​ന്താ​ണ്​ എ​​ന്ന​ത്​ വ്യ​ക്​​ത​മാ​ക്കു​ന്ന രേ​ഖ ഇനിയുള്ള ദിവസങ്ങളിൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

രാ​ജ്യ​ത്ത്​ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തു​മെ​ന്നാ​യി​രു​ന്നു മാക്രോ​ണിന്റെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം. തന്റെ പ​ത്​​നി​യു​ടെ പ​ദ​വി രാ​ഷ്​​ട്രീ​യ​പ​ര​മാ​വി​ല്ലെ​ന്നും പൊ​തു​വാ​യി​രി​ക്കു​മെ​ന്നും വ്യ​ക്​​ത​മാ​ക്കി ഹി​പ്പോ​ക്ര​സി​ക്ക്​ അ​ന്ത്യം കു​റി​ക്കു​മെ​ന്നും ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു. ഇൗ ​വാ​ക്കു​ക​ള്‍ ആ​ണ്​ ഇ​പ്പോ​ള്‍ തി​രി​ച്ച​ടി​യാ​യ​തെ​ന്ന്​ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button