Latest NewsKerala

തന്നെ തീവ്രവാദിയാക്കി മുദ്രകുത്തി പ്രദര്‍ശന വസ്തുവാക്കുന്നുവെന്ന് മഅ്ദനി

കോഴിക്കോട്: തന്നെ തീവ്രവാദിയാക്കി മുദ്രകുത്തി പ്രദര്‍ശന വസ്തുവാക്കുന്നുവെന്ന് അബ്ദുള്‍ നാസര്‍ മഅ്ദനി. കര്‍ണാടകത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാറിന് പങ്കില്ലെന്നും മഅ്ദനി പറഞ്ഞു.

തനിക്കെതിരെയുള്ളതിന് സമാനമായ കേസുകള്‍ കര്‍ണാടകയില്‍ നിയന്ത്രിക്കുന്നത് ഉദ്യോഗസ്ഥരാണ്. ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അമ്ദനി ആരോപിക്കുന്നു.

ദൈവത്തിന്റെ ഇടപെടലിലൂടെ തന്റെ നിരപരാധിത്വം എപ്പോഴെങ്കിലും വ്യക്തമാകുമെന്ന് വിശ്വസിക്കുന്നതായും മഅ്ദനി കോഴിക്കോട് പറഞ്ഞു. മകന്റെ നിക്കാഹിന് പങ്കെടുക്കാനാണ് മഅ്ദനിക്ക് ജാമ്യം അനുവദിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button