കൊച്ചി: അബ്ദുൽ നാസിര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. അടുത്തിടെയുണ്ടായ സ്ട്രോക്കിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാല്‍ മഅ്ദനിയുടെ ആരോഗ്യം അനുദിനം വഷളാവുകയാണെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി കര്‍ണാടക സര്‍ക്കാരുമായി ആശയവിനിയമം നടത്തി മഅദനിയുടെ ജീവന്‍ രക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read:ഒരു സ്പൂൺ കുരുമുളക് കൈയ്യിലുണ്ടോ? പറ പറക്കും നിങ്ങളുടെ ഈ ആരോഗ്യപ്രശ്‌നങ്ങൾ
നിയന്ത്രണാതീതമായ ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഡയബറ്റിക് ന്യൂറോപ്പതി, കിഡ്നി സംബന്ധമായ അസുഖം എന്നിവയും അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് അഷ്‌റഫ് പറഞ്ഞു. ജാമ്യത്തിലാണെങ്കിലും ബംഗളൂരു വിടാന്‍ കഴിയാത്തതിനാല്‍ വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്നും, ബംഗളുരുവിന് പുറത്ത് വിദഗ്ധ ചികില്‍സയ്ക്കായി കൊണ്ടുപോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
യു.എ.ഇയില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ക്ക് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി കര്‍ണാടക സര്‍ക്കാരുമായി ആശയവിനിയമം നടത്തി മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് മൂവാറ്റുപുഴ അഷ്റഫ് മൗലവിയുടെ ആവശ്യം.
Post Your Comments