Latest NewsKeralaNews

ഡോക്ടര്‍മാര്‍ അറസ്റ്റിലായേക്കാം 6 ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും ചികില്‍ത്സ കിട്ടാതെ മരണം

 

കൊട്ടിയം : ബൈക്കപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തില്‍ പോലീസ് ആശുപത്രികളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. കൊല്ലത്ത് രണ്ടു ആശുപത്രികളില്‍ കൃത്യവിലാപം കാട്ടിയിട്ടുള്ളതായി പോലീസ് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങി.

യുവാവിനോട് ആശുപത്രി അധികൃതര്‍ കാണിച്ചത് ക്രൂരതയാണെന്ന് ദൃശ്യങ്ങളിലൂടെ പോലീസിന് ബോധ്യപെട്ടുണ്ട്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. ഗുരുതര നിലയില്‍ ആശുപത്രിയില്‍ എത്തിയ രോഗിയെ പ്രാഥമിക ചികില്‍ത്സപോലും നല്‍കാതെ തിരിച്ചുവിട്ടതിനാലാണ് ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button