Latest NewsNewsIndia

ഐഎഎസ് ഉദ്യോഗസ്ഥന്റെ മൃതദേഹം റെയില്‍വെ പാളത്തില്‍

 

ഗാസിയാബാദ്: റെയില്‍വെ പാളത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. ഗാസിയാബാദ് കോട്ഗാവിലെ റെയില്‍ പാളത്തിനു സമീപത്തു നിന്നാണ് ഐഎഎസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.

ഇന്നലെ അര്‍ധരാത്രിയോടെയാണ് മഹേഷ് പാണ്ഡെ(32)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റൂമില്‍ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ ബാഗില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതാണ് പോലീസിനെ ആത്മഹത്യ എന്ന നിഗമനത്തില്‍ എത്തിച്ചത്.

നിരാശയെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കുന്നെന്നാണ് കുറിപ്പില്‍ പറയുന്നത്. ഡല്‍ഹി ജാനക്പുരിയിലെ ജില്ലാ കേന്ദ്രത്തിന്റെ പത്താം നിലയില്‍ നിന്നു ചാടി മരിക്കാനാണ് അദ്ദേഹം പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസിന്റെ ഭാഷ്യം. എന്നാല്‍, അദ്ദേഹം എന്തിനാണെന്ന് ഗാസിയാബാദില്‍ എത്തിയതെന്ന് കണ്ടെത്താനായില്ലെന്നും പോലീസ് അറിയിച്ചു. താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അദ്ദേഹം തന്റെ സുഹൃത്തിന് മെസേജ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സുഹൃത്ത് പോലീസിനെ വിവരമറിയിച്ചു. പോലീസ് റൂമില്‍ എത്തിയപ്പോഴേക്കും അയാള്‍ ഹോട്ടലില്‍ നിന്നു പോയിരുന്നു. റൂമില്‍ നടത്തിയ തിരച്ചിലിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. 2012 ബാച്ചിലെ ഓഫീസറാണ് പാണ്ഡെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button