KeralaLatest News

കുതിരാനിലെ ആദ്യതുരങ്കം സെപ്റ്റംബറില്‍.

വ​ട​ക്ക​ഞ്ചേ​രി: തൃശൂർ-മണ്ണുത്തി ദേശീയപാതയിലെ കു​തി​രാ​നി​ലെ നിർമിക്കുന്ന തു​ര​ങ്കം പൂർത്തിയാകുന്നു. ആ​ദ്യ​ തു​ര​ങ്ക​ത്തി​ൽ ഡ്രെ​യി​നേ​ജി​ന്‍റെ വ​ർ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. തു​ര​ങ്ക​ത്തി​നു​ള്ളി​ൽ പാ​റ​ക​ൾ​ക്കു ബ​ല​ക്കു​റ​വു​ള്ള ഭാ​ഗ​ത്തു സ്ഥാ​പി​ച്ചി​രു​ന്ന സ്റ്റീ​ൽ റി​ബ്ബു​ക​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് മൂ​ടു​ന്ന ജോ​ലി​ക​ൾ 90 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി. ഇ​രു​ന്പു​പാ​ലം ഭാ​ഗ​ത്തു​നി​ന്നും തു​ട​ങ്ങു​ന്ന ഇ​ട​തു​ഭാ​ഗ​ത്തെ ആ​ദ്യ​തു​ര​ങ്ക​പ്പാ​ത നി​ർ​മാ​ണം അ​ടു​ത്ത​മാ​സം ഒ​ടു​വി​ൽ പൂ​ർ​ത്തി​യാ​കും. വ​ല​തു ​ഭാ​ഗ​ത്തെ ര​ണ്ടാ​മ​ത്തെ തു​ര​ങ്ക​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഡി​സം​ബ​റി​ലേ പൂ​ർ​ത്തി​യാ​കൂ.
 
തു​ര​ങ്ക​ത്തി​നു​ള്ളി​ൽ പാ​റ​ക​ൾ​ക്കു ബ​ല​ക്കു​റ​വു​ള്ള ഭാ​ഗ​ത്തു സ്ഥാ​പി​ച്ചി​രു​ന്ന സ്റ്റീ​ൽ റി​ബ്ബു​ക​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് മൂ​ടു​ന്ന ജോ​ലി​ക​ൾ 90 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി. ര​ണ്ടു തു​ര​ങ്ക​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മു​ന്നൂ​റു​മീ​റ്റ​ർ ഇ​ട​വി​ട്ടു​ള്ള ര​ണ്ട് ഇ​ട​നാ​ഴി​ക​ളും പാ​റ​പൊ​ട്ടി​ച്ച് തു​ര​ന്നു​ക​ഴി​ഞ്ഞു.ഏ​തെ​ങ്കി​ലും തു​ര​ങ്ക​ത്തി​നു​ള്ളി​ൽ അ​പ​ക​ട​മോ മ​റ്റോ സം​ഭ​വി​ച്ചാ​ൽ വാ​ഹ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ക​ട​ത്തി​വി​ടു​ന്ന​തി​നു​ള്ള എ​മ​ർ​ജ​ൻ​സി വാ​തി​ലു​കളും സജ്ജമായിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button