Latest NewsInternational

സൗദി എണ്ണ മേഖലയില്‍ വന്‍ ചോര്‍ച്ച.

കുവൈത്ത് സിറ്റി: സൗദി എണ്ണമേഖലയായ അല്‍ സൂര്‍ അറേബ്യന്‍ കടലില്‍ വന്‍ തോതില്‍ എണ്ണച്ചോര്‍ച്ച. കുവൈത്തിന്റെയും സൗദി അറേബ്യയുടെയും സംയുക്ത എണ്ണപ്പാടമാണിത്. വളരെ അപകടകരമായ രീതിയിലാണ് എന്ന കടലില്‍ വ്യാപിച്ചു കിടക്കുന്നത്. കടലില്‍ അടിഞ്ഞ എണ്ണ കടല്‍പ്പരപ്പില്‍ നിന്നും നീക്കിക്കൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്.
 
കടലില്‍ എന്ന അടിഞ്ഞു കിടക്കുന്നത് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഊര്‍ജ, ജല കേന്ദ്രങ്ങളെ സാരമായി ബാധിക്കും. പരിസ്ഥിതി അതോറിറ്റി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല കടലില്‍ എണ്ണ ഒഴുകിയെത്തിയതിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button