Latest NewsIndiaNews

പുതിയ ഇന്ത്യയെ കുറിച്ച് രാഷ്ട്രപതിയുടെ സ്വപ്നം ഇങ്ങനെ

ന്യൂഡല്‍ഹി: പുതിയ ഇന്ത്യയെ കുറിച്ച് രാഷ്ട്രപതിയുടെ സ്വപ്നം ഇങ്ങനെ. 70ാം സ്വാതന്ത്ര്യദിന സന്ദേശത്തിലാണ്​ രാംനാഥ്​ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്​. പുതിയ ഇന്ത്യയെ സഹിഷ്​ണുതയുള്ള ജനതക്കുമാത്രമേ പടുത്തുയര്‍ത്താന്‍ കഴിയൂയെന്ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ് അഭിപ്രായപ്പെട്ടു. സര്‍ക്കാറിന് രാജ്യത്തി​ന്റെ പുരോഗതിക്ക്​ വേണ്ടി​ നിയമ നിര്‍മ്മാണം നടത്താനും ശക്തിപ്പെടുത്താനും മാത്രമേ കഴിയൂ. എന്നാല്‍ ജനങ്ങള്‍ അത്​ പാലിക്കുകയും ചുമതലകള്‍ നിറവേറ്റുകയും ചെയ്​താലാണ്​​​ രാജ്യം പുരോഗതിയിലേക്ക്​ എത്തുകയുള്ളൂയെന്നും ​അദ്ദേഹം പറഞ്ഞു.

രാജ്യ പുരോഗതിയുടെ അടിസ്ഥാനം സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള പങ്കാളിത്തമാണ്​. നമ്മുടെ രാജ്യവും അത്തരമൊരു പങ്കാളിത്തബന്ധത്തിലൂടെ മുന്നോട്ടു പോകണമെന്നും രാഷ്​ട്രപതി പറഞ്ഞു. ഒരിക്കലും ബ്രിട്ടീഷുകാരില്‍ നിന്ന്​ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ മഹാത്മാക്കളെ വിസ്​മരിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ പരാമാധികാരത്തിന്​ വേണ്ടി സ്വന്തം ജീവന്‍ സമര്‍പ്പിച്ചവരില്‍ നിന്ന്​ പ്രചോദനമുള്‍കൊണ്ട്​ ഒാരോ പൗരനും ദേശത്തിന്റെ പു​രോഗതിക്ക്​ വേണ്ടി പൊരുതണമെന്നും രാംനാഥ്​ കോവിന്ദ്​ പറഞ്ഞു.

രാജ്യത്ത്​ പുതുതായി ഏര്‍പ്പെടുത്തിയ ചരക്കു സേവന നികുതിയെ ജനങ്ങള്‍ സ്വാഗതം ചെയ്​തതില്‍ സന്തോഷിക്കുന്നു. രാജ്യത്തി​ന്റെ നന്മക്കു വേണ്ടി സര്‍ക്കാര്‍ നികുതി ഉപയോഗപ്പെടുത്തും. രാജ്യത്തി​ന്റെ സത്യസന്ധത വര്‍ദ്ധിപ്പിക്കുന്ന നടപടിയായിരുന്നു നോട്ട്​ നിരോധനമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button