Latest NewsKerala

വിദ്യാര്‍ഥി വെടിയേറ്റ്​ മരിച്ച സംഭവത്തിൽ ദുരൂഹത

പെരിന്തൽമണ്ണ ; പൂപ്പലത്ത് എ​യ​ര്‍ഗ​ണ്ണി​ല്‍നി​ന്ന്​ ക​ഴു​ത്തി​ല്‍ ​വെ​ടി​യേ​റ്റ് വിദ്യാര്‍ഥിയായ് മാസിൻ (21) മരിച്ച സംഭവത്തിൽ ദുരൂഹത. പ്രദേശത്ത്​​ ആള്‍താമസം കുറവായിരുന്നതിനാൽ സംഭവം അധികമാരുമറിഞ്ഞിരുന്നില്ല. മരണം നടന്ന മിച്ചഭൂമി പ്രദേശത്ത് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ ഏതാനും വീടുകള്‍ ഉണ്ടെങ്കിലും ഒന്നിലും ആള്‍താമസമില്ല. സാമൂഹിക വിരുദ്ധരുടെ താവളമാണിതെന്നും ലഹരി ഉപയോഗത്തിനായി ഇൗ പ്രദേശത്ത്​ ആളുകളെത്താറുണ്ടെന്ന്​ നാട്ടുകാര്‍ പറയുന്നു. വൈകുന്നേരങ്ങളിൽ കുന്നിനു സമീപം സംഘം ചേര്‍ന്ന്​ മദ്യപാനവും വഴക്കുമെല്ലാം പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

കോഴിക്കോട്​ എ.ഡബ്ല്യു.എച്ച്‌​​ കോളജിലെ വിദ്യാര്‍ഥിയായ മാസിന്‍ വെള്ളിയാഴ്​ചയാണ്​ നാട്ടിലെത്തിയത്. ഞായറാഴ്​ച രണ്ടോടെ വീട്ടില്‍ നിന്നിറങ്ങിയ മാസിന്‍റെ  മരണവിവരമാണ്​ വീട്ടുകാര്‍ പിന്നീട്​ അറിയുന്നത്​.  രണ്ട്​ സുഹൃത്തുക്കളും മാസിനും ഒരുമിച്ച്‌ നേരത്തെ​ പെരിന്തല്‍മണ്ണ ​െഎ.എസ്​.എസ്​ സ്​കൂളില്‍  പഠിച്ചിരുന്നു. പിന്നീട് വിവിധ കോളജുകളില്‍ ചേര്‍ന്ന മൂവരും ഒഴിവുദിവസം ഒത്തു ചേരുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും, കീഴടങ്ങിയ രണ്ട്​ സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്​താല്‍ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ എന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button