Latest NewsNewsInternational

22 കാരനെ പരസ്യമായി വെടിവെച്ച് കൊന്ന് ക്രെയിനില്‍ കെട്ടിത്തൂക്കി; ശിക്ഷ എന്തിനെന്നറിഞ്ഞാല്‍ ആരും കുറ്റം പറയില്ല

സനാ•22 കാരന്റെ വധശിക്ഷയ്ക്ക് സാക്ഷ്യം വഹിക്കാന്‍ തിങ്കളാഴ്ച യമനികളെല്ലാം ഹൂതികള്‍ പിടിച്ചെടുത്ത തലസ്ഥാനമായ സനയില്‍ ഒത്തുകൂടി. നാല് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഹുസ്സൈന്‍ അല്‍ സകേത് എന്ന യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ ആരോപണങ്ങളില്‍ സകേത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി ജഡ്ജ് രജെഹ് എസ്സെദിന്റെ വാക്കുകളെ ഉദ്ധരിച്ച് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പിടിയിലാകും മുന്‍പ്, പോലീസ് അന്വേഷണം നടക്കുന്ന വേളയില്‍ കാണാതായ പെണ്‍കുട്ടിയ്ക്കായി തെരച്ചിലില്‍ സകേതും പങ്കെടുത്തിരുന്നതായി പെണ്‍കുട്ടിയുടെ അമ്മാവന്‍ അലി അയെദ്‌ പറഞ്ഞു. ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ പരസ്യമായ വധശിക്ഷയാണിത്‌. ഇത്തരം പരസ്യ വധശിക്ഷകള്‍ കുറ്റവാളികള്‍ക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

2014 മുതല്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള സനയിലെ താഹിര്‍ സ്ക്വയറില്‍ വച്ചായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. സകേതിനെ കമിഴ്ത്തി കിടത്തിയ ശേഷം, പുറകില്‍ നിന്ന് പോലീസുകാരന്‍ ഹൃദയം ലക്ഷ്യമാക്കി അഞ്ച് വെടിയുണ്ടകള്‍ ഉതിര്‍ത്തു. തുടര്‍ന്ന് ഇയാളുടെ ശരീരം കൂറ്റന്‍ ക്രെയിനില്‍ പരസ്യമായി കെട്ടിത്തൂക്കുകയും ചെയ്തു.

ജൂലൈ 31 ന്, മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ മറ്റൊരാളെ ഇതേസ്ഥലത്ത് വച്ച് വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button